ന്യൂഡല്‍ഹി: ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ് വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും ഒൗദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഉത്തരവിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
also read:ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ മാധ്യമങ്ങളെ നാണംകെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്
ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി മന്ത്രാലയം രൂപീകരിക്കുന്ന പത്തംഗ കമ്മിറ്റി വിഷയങ്ങൾ പഠിച്ച് ചട്ടങ്ങള്‍ രൂപീകരിക്കും. വാര്‍ത്ത വിതരണ മന്ത്രാലയം, നിയമം, ഐ.ടി, ആഭ്യന്തരം, ഇലക്ട്രോണിക്സ് തുടങ്ങിയ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യ, ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍, ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷന്‍ പ്രതിനിധികളും സമിതിയിലെ അംഗങ്ങളാകും.
Post Your Comments