Latest NewsNewsIndia

ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ മാധ്യമങ്ങളെ നാണംകെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്

ധാര്‍മ്മികതയും ഉത്തരവാദിത്വവും കണക്കിലെടുക്കാതെ പ്രവർത്തിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ വിശ്വാസ്യത നഷ്ടപ്പെട്ട് ലോക രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും രണ്ടാമത്തെ അവിശ്വസനീയമായ പ്രസ്ഥാനമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്നാണ് വേള്‍ഡ് ഇക്കണേമിക് ഫോറത്തിന്റെ പഠനത്തില്‍ കണ്ടെത്തിയത് .

മാധ്യമപ്രവര്‍ത്തകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടരില്‍ ഭൂരിഭാഗം ആളുകളും രാഷ്ട്രീയനേതാക്കളുടെ പിആര്‍ ഏജന്റുകളായാണ് പ്രവര്‍ത്തിച്ചുപോരുന്നത്. മാധ്യമങ്ങളോട് പൊതുജനങ്ങള്‍ക്കുള്ള അവിശ്വാസം വളരെ കൂടുതലായി നില്‍ക്കുന്ന സമയമാണിതെന്നും സര്‍വേയില്‍ നിന്ന് വ്യക്തമാവുന്നു.

വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ മൂന്നില്‍ രണ്ട് രാജ്യങ്ങളും തൃപ്തരല്ലെന്നും കോര്‍പറേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഉപകരണമായി മാത്രമാണ് അവരതിനെ കാണുന്നതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ട മാധ്യമങ്ങള്‍ സമ്പന്നരുടെയും രാഷ്ട്രീയക്കാരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ഉന്നമനത്തിനും വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍വേയിലൂടെ മനസിലാക്കേണ്ടത്.

20 വര്‍ഷത്തോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച്, ഇപ്പോള്‍ 38 രാജ്യങ്ങളിലായി ബിസിനസ് നടത്തുന്ന ഏഡല്‍മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ എന്ന വ്യക്തിയാണ് സര്‍വേയ്ക്ക് നേതൃത്വം കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button