Latest NewsKeralaNews

ദുര്‍ഗാവാഹിനി പ്രവര്‍ത്തകയുടെ ഫേസ്ബുക്ക്‌ പോസ്റ്റിനെതിരെ ഡോ. തോമസ്‌ ഐസക്

തിരുവനന്തപുരം•അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണെന്ന ദുര്‍ഗാവാഹിനി പ്രവര്‍ത്തകയുടെ പേരില്‍ പ്രചരിച്ച ഫേസ്ബുക്ക്‌ പോസ്റ്റിനെതിരെ മന്ത്രി ഡോ.തോമസ്‌ ഐസക് രംഗത്ത്.

സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകൾ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്. പരസ്യമായി ഇത്തരം ആക്രോശങ്ങൾ മുഴക്കാൻ ഒരു നിയമവും നീതിവ്യവസ്ഥയും അവർക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നതെന്ന് തോമസ്‌ ഐസക് പറഞ്ഞു.

സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേൽ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണ്. സഞ്ജീവനി മിശ്രയെപ്പോലുള്ളവരുടെ ഈ സവർണ ബോധമാണ് ഇക്കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ തോക്കേന്തിയതും നിറയൊഴിച്ചതും ദളിതരെ കൊന്നതും.

നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ കാവി പതാകയ്ക്കു കീഴിൽ ഒരുമിപ്പിക്കാൻ നടക്കുന്നവർ കണ്ണടയ്ക്കുന്നത് സഞ്ജീവനി മിശ്രയെപ്പോലുള്ള യാഥാർത്ഥ്യത്തിനെതിരെയാണെന്നും തോമസ്‌ ഐസക് ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

അതേസമയം, സഞ്ജീവനി മിശ്രയുടെ പേരിലുള്ള ഫേസ്ബുക്ക്‌ പോസ്റ്റ്‌ വ്യാജമാണെന്ന് പിന്നീട് വ്യക്തമായി എങ്കിലും ഫേസ്ബുക്ക്‌ പോസ്റ്റ്‌ പിന്‍വലിക്കാന്‍ തോമസ് ഐസക് തയ്യാറായിട്ടില്ല.

തോമസ്‌ ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണത്രേ. ദുർഗാ വാഹിനി എന്ന ആർഎസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര ഫേസ് ബുക്കിൽ കുറിച്ച വരികളാണ്. വിമർശനവും പ്രതിഷേധവും രൂക്ഷമായപ്പോൾ അവർ പോസ്റ്റു പിൻവലിച്ചു.

സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകൾ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്. പരസ്യമായി ഇത്തരം ആക്രോശങ്ങൾ മുഴക്കാൻ ഒരു നിയമവും നീതിവ്യവസ്ഥയും അവർക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നത്.

ഇവരുടെ ഫേസ് ബുക്ക് പേജിലെ മറ്റൊരു ചർച്ച ശ്രദ്ധയിൽപ്പെടുത്താം. ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങളിൽ വിളക്കു വെയ്ക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഷെയർ ചെയ്ത് അവർ ചോദിച്ചത് ഇങ്ങനെയാണ് – इस शुद्र लड़की को आप लोग दिखिए ये अपने भीम को बुद्ध से बड़ा बना रही है।.

ബുദ്ധന്റെ ചിത്രത്തിനേക്കാൾ വലുതായിപ്പോയി അംബേദ്കറുടെ ചിത്രം. അതാണ് അപരാധം. അതിനാണ് ചിത്രത്തിലെ പെൺകുട്ടിയെ ശുദ്രയെന്ന് അധിക്ഷേപിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ചുപേരെ കൊന്നാൽ ഒരശ്വമേധം നടത്തുന്നതിന്റെ പുണ്യം കിട്ടുമെന്നാണ് ആർഎസ്എസുകാരി പ്രചരിപ്പിക്കുന്നത്.

സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേൽ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണ്. സഞ്ജീവനി മിശ്രയെപ്പോലുള്ളവരുടെ ഈ സവർണ ബോധമാണ് ഇക്കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ തോക്കേന്തിയതും നിറയൊഴിച്ചതും ദളിതരെ കൊന്നതും.

നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ കാവി പതാകയ്ക്കു കീഴിൽ ഒരുമിപ്പിക്കാൻ നടക്കുന്നവർ കണ്ണടയ്ക്കുന്നത് സഞ്ജീവനി മിശ്രയെപ്പോലുള്ള യാഥാർത്ഥ്യത്തിനെതിരെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button