തിരുവനന്തപുരം: മെഡിക്കല്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടികളുടെ ഭാവി ഓര്‍ത്ത് തികച്ചും മാനുഷിക പരിഗണന വെച്ചാണ് മെഡിക്കല്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് യുഡിഎഫ് കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ഒരു കാരണവശാലും സ്വാശ്രയ മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് യുഡിഎഫ് കൂട്ടുനില്‍ക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
read also: ബല്‍റാമിനെ തള്ളി ചെന്നിത്തല; മെഡിക്കല്‍ പ്രവേശന ബില്‍ ഐക്യകണേ്ഠന പാസായി
ബില്ലിനെ പിന്തുണച്ചത് ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ്. ഒരിക്കലും ഞങ്ങള്‍ ഈ കോളെജുകളിലെ മാനേജ്മെന്റുകള്‍ നടത്തിയ നിയമലംഘനത്തെ അംഗീകരിച്ചിരുന്നില്ല. ഏതായാലും സുപ്രിം കോടതിയുടെ തീരുമാനം വന്നിരിക്കുന്നു. അതിനെ അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments