ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കിയ കോര്‍പറേറ്റ് സ്ഥാപനവുമായുള്ള ബന്ധംമൂലം റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വിവാദത്തില്‍. മുംബൈയിലെ ഷിര്‍ദി ഇന്‍ഡസ്ട്രീസ് എന്ന സ്വകാര്യ കമ്പനിയുമായുള്ള ബന്ധമാണ് മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയത്.
2008 മുതല്‍ 2010 വരെ ഷിര്‍ദി ഇന്ഡസ്ട്രീസിെന്റ ചെയര്‍മാനും മുഴുസമയ ഡയറക്ടറുമായിരുന്നു പിയൂഷ് ഗോയല്‍. യൂണിയന് ബാങ്ക് ഒാഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേന 259 കോടി രൂപ ഇക്കാലയളവില്‍ കമ്പനി വായ്പയെടുത്തിരുന്നു. പിന്നീട് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പിയൂഷ് ഗോയല്‍ രാജിവെച്ചു.
also read:കോൺഗ്രസ് മുഖ്യമന്ത്രിയുടെ മരുമകനെതിരെ വായ്പ്പാ തട്ടിപ്പ് കേസ്
അധികം വൈകാതെ, വായ്പ തിരിച്ചടക്കാന്‍ ശേഷിയില്ലാത്ത രോഗാതുര സ്ഥാപനമായി ഷിര്‍ദി ഇന്‍ഡസ്ട്രീസിനെ പ്രഖ്യാപിച്ചു. ശേഷം വായ്പ കുടിശ്ശികയായ 652 കോടിയില്‍ 65 ശതമാനവും എഴുതിത്തള്ളി. പൊതുമേഖല ബാങ്കുകളിലെ വായ്പ തട്ടിപ്പിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് പിയൂഷ് ഗോയല്‍ ഉള്‍പ്പെട്ട വിഷയം ഉയര്‍ന്നുവന്നിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments