തിരുവനന്തപുരം: സംസ്ഥാനത്തെ പത്തു ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു. ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടൊറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ ഈ മാസം 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് ഫോറം- 4, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫോറം- 6, പോളിങ് സ്റ്റേഷന്‍, വാര്‍ഡ് സ്ഥാനമാറ്റത്തിന് ഫോറം-7 എന്നീ അപേക്ഷകളാണ് ഓണ്‍ലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോറം- 5ല്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലൂടെയോ അപേക്ഷിക്കണം.
അവകാശവാദങ്ങളില്‍ ഏപ്രില്‍ 27ന് തീര്‍പ്പുകല്‍പ്പിച്ച് 30ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തിയതിയായ കഴിഞ്ഞ ജനുവരി ഒന്നിനോ അതിനു മുന്‍പോ അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയാകണം. കരട് വോട്ടര്‍ പട്ടിക പഞ്ചായത്ത്, നഗരസഭ, താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍
തിരുവനന്തപുരം: വിളപ്പില്‍-കരുവിലാഞ്ചി
പത്തനംതിട്ട: മല്ലപ്പുഴശ്ശേരി-ഓന്തേക്കാട് വടക്ക്, മല്ലപ്പുഴശ്ശേരി-ഓന്തേക്കാട്, മല്ലപ്പുഴശ്ശേരി-കുഴിക്കാല കിഴക്ക്, റാന്നി അങ്ങാടി-കരിങ്കുറ്റി, പന്തളം തെക്കേകര-പൊങ്ങലടി
ആലപ്പുഴ: എടത്വാ-പാണ്ടങ്കരി
എറണാകുളം: പള്ളിപ്പുറം-സാമൂഹിക സേവാ സംഘം
മലപ്പുറം: പോത്തുകല്ല്-പോത്തുകല്ല്
കോഴിക്കോട്: ഉള്ള്യേരി-പുത്തഞ്ചേരി
കണ്ണൂര്‍: ഉളിക്കല്‍-കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി-ധര്‍മ്മക്കിണര്‍
കൊല്ലം കോര്‍പറേഷനിലെ അമ്മന്‍നട
ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല
പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ്
മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം
കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ പന്തലായനി
കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ ആട്ട്യാലം
കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക്
പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി.
Post Your Comments