ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗിയായ ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിന് കോടതി നല്‍കിയത് എട്ടിന്റെ പണി. ഇരങ്ങാലിക്കുടയിലാണ് വിചിത്ര സംഭവമുണ്ടായത്. കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് 42 പവന് സ്വര്‍ണാഭരണങ്ങളും 50,000 രൂപയും ഭര്‍ത്താവിനോട് തിരിച്ചുനല്‍കാന്‍ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ടു. എടതിരിഞ്ഞി ഓലക്കോട്ട് അബ്ദുള്‍ ഖാദറിന്റെ മകള്‍ സാബിറ കുടുംബകോടതിയില്‍ നല്കിയ പരാതിയിലാണ് ഭര്‍ത്താവായ എസ്.എന്‍. പുരം സ്വദേശി വലിയകത്ത് ഉമ്മറിനോട് സ്വര്‍ണാഭരണങ്ങളും പണവും തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടത്.
ആറുമാസത്തിനകം ഇത് തിരിച്ചുനല്കിയില്ലെങ്കില് ഉമ്മറിന്റെ പേരിലുള്ള വസ്തു ജപ്തി ചെയ്യാനും കോടതി ഉത്തരവിട്ടു. 1985 നവംബര്‍ മൂന്നിനാണ് ഉമ്മര്‍ സാബിറയെ വിവാഹം കഴിച്ചത്. 2002ലാണ് സാബിറക്ക് കാന്‍സര്‍ ബാധിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ അവഗണിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
2013ല്‍ ഉമ്മര്‍ കാസര്‍കോട്ടുള്ള ഒരു സ്ത്രീയുമായി വീട്ടിലേക്ക് വരികയും അവരോടൊപ്പം താമസിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടസംനിന്ന സാബിറയെ ഉപദ്രവിച്ച് വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിന് വിവാഹസമ്മാനമായി കൊടുത്ത സ്വര്‍ണാഭരണങ്ങളും പണവും തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് സാബിറ ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്.
Post Your Comments