തിരുവനന്തപുരം: തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് കൂപ്പ് കുത്തുകയാണ് കോണ്‍ഗ്രസ്. ദേശീയപാതാ വികസനം, ദേശീയജലപാത, ഗെയില്‍ ഗ്യാസ് കണക്ഷന്‍ തുടങ്ങിയ വമ്ബന്‍ പദ്ധതികള്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയനേട്ടമാകുമ്പോള്‍ ഇതിനൊക്കെ അടിത്തറയിട്ട കോണ്‍ഗ്രസും യുഡിഎഫും ചിത്രത്തിലെങ്ങുമില്ല.
എന്നാല്‍ ചില പദ്ധതികളുടെ പേരില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന ജനരോക്ഷം മുതലെടുക്കാന്‍ ബിജെപിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇവിടെയും കോണ്‍ഗ്രസിന് ഒരു പ്രതികരണ ശേഷിയുമില്ല. അവിടെയും തോല്‍വി തന്നെയാണ് യുഡിഎഫിന്.
also read: മുന്‍ കേന്ദ്ര മന്ത്രി ഉള്‍പ്പടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഒട്ടുമിക്ക വികസനപ്രവര്‍ത്തനങ്ങളും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയതാണ്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ പല പദ്ധതികളും വൈകിപ്പിച്ചു. ഇവിടെയാണ് പിണറായി സര്‍ക്കാര്‍ നേട്ടം കൊയ്തത്.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചിരുന്നു. യഥാര്‍ഥത്തില്‍ അതിന്റെ ഒരു പങ്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുകൂടി അവകാശപ്പെട്ടതാണെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. പക്ഷേ, അത് ജനശ്രദ്ധയിലെത്തിക്കാന്‍ കൂടി പാര്‍ട്ടിക്കോ മുന്നണിക്കോ കഴിയുന്നില്ല.
ഗെയില്‍ വാതകപൈപ്പ്ലൈന്‍ പദ്ധതിക്കെതിരേ അന്നു പ്രതിഷേധവുമായി വന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് എല്ലാ പ്രതിഷേധങ്ങളും അടിച്ചമര്‍ത്തി അതു നടപ്പാക്കി മുന്നേറുന്നതെന്നതും ശ്രദ്ധേയമാണ്. ദേശീയപാതാ ബൈപാസ് നിര്‍മാണത്തിന്റെ പേരില്‍ വയല്‍ക്കിളികള്‍ സമരത്തിനിറങ്ങിയ കീഴാറ്റൂരില്‍ ജനവികാരം കൈയ്യിലെടുത്ത് ബിജെപി നേട്ടം കൊയ്യുമ്പോഴും കോണ്‍ഗ്രസും യുഡിഎഫും നിര്‍ജ്ജീവ അവസ്ഥയിലാണ്.
യുഡിഎഫ് ഭരണ കാലത്ത് അവതരിപ്പിച്ച വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനം, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി എന്നിവ നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നിട്ടും. അതിനെതിരേ ഒരു ചെറു വിരല്‍ അനക്കാന്‍ പോലും സാധിക്കാത്ത ഗതികേടിലാണ് അവര്‍.
Post Your Comments