ബെര്‍ഹംപൂര്‍•ഒഡിഷയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി ഗഞ്ചം ജില്ലയിലെ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ പ്രഥമികാംഗത്വത്തില്‍ നിന്നും രാജിവച്ചു.
തങ്ങളുടെ രാജിക്കത്തുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഒ.പി.സി.സി അധ്യക്ഷന്‍ പ്രസാദ് ഹരിചന്ദ്രനും അയച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി ചന്ദ്ര ശേഖര്‍ സാഹു, ഒഡിഷ പി.സി.സി സെക്രട്ടറി ബിക്രം കുമാര്‍ പാണ്ഢ, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭാഗബാന്‍ ഗണ്ടായത് തുടങ്ങിയവര്‍ രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു.
അഞ്ച് ബെര്‍ഹാംപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കോര്‍പ്പറേറ്റര്‍മാറും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ യാതൊരു അച്ചടക്കവുമില്ലെന്ന് എ.ഐ.സി.സി അംഗം കൂടിയായ സാഹു പറഞ്ഞു. സംസ്ഥാനത്തെ പാര്‍ട്ടി സംഘനയെ തിരുത്താന്‍ ഹൈക്കമാന്‍ഡും താല്പര്യം കാണിച്ചില്ലെന്നു അദ്ദേഹം പറഞ്ഞു. 2009 മുതല്‍ പാര്‍ട്ടി തങ്ങളെ ഉപയോഗിച്ചിട്ടില്ല. ഒരുപാട് അവഗണിക്കുകയും ചെയ്തു. അതുകൊണ്ടാണ് പാര്‍ട്ടി വിടാന്‍ താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ മുഖ്യ നേതൃത്വ സ്ഥാനം വഹിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.ഡിയില്‍ ചേരാന്‍ തീരുമാനിച്ചതായി ഇവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
സാഹു ഒരു പാര്‍ട്ടിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, കോണ്‍ഗ്രസ് വിട്ടവര്‍ മതേതരത്വം സംരക്ഷിക്കുകയും ഒഡിഷയുടെ താല്പര്യത്തിന് വേണ്ടി പോരാടുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. ഏതു പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2004 ല്‍ ബെര്‍ഹാംപൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹു, മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ തൊഴില്‍-ഗ്രാമീണ വികസന സഹമന്ത്രിയായിരുന്നു.
Post Your Comments