Latest NewsKeralaNews

നിരവധി കേസുകളില്‍ പ്രതികളായ യുവാക്കള്‍ പിടിയില്‍

പീരുമേട്‌: നിരവധി കേസുകളില്‍ പ്രതിയായ യുവാക്കളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പാല മങ്കുഴിചാലയില്‍ അമല്‍ വിനോദ്‌(19), ചങ്ങനാശേരി കങ്ങഴ മുളയോലിക്കല്‍ അബി ബിജു(19) എന്നിവരെയാണ്‌ പിടിയിലായത്‌. സംസ്‌ഥാനത്തുടനീളം വിവിധ സ്‌ഥലങ്ങളില്‍നിന്ന്‌ ഇരുചക്ര വാഹനങ്ങള്‍ മോഷ്‌ടിച്ച കേസില്‍ പ്രതികളാണ്‌ ഇരുവരും. മോഷണക്കേസുകള്‍ക്കു പുറമേ കഞ്ചാവ്‌ കേസിലും പ്രതിയാണ്‌ അബി. മോഷ്‌ടിക്കുന്ന ബൈക്ക്‌ ഏതെങ്കിലും സ്‌ഥലത്ത്‌ ഉപേക്ഷിച്ചശേഷം അവിടെനിന്ന്‌ അടുത്ത വാഹനം മോഷ്‌ടിച്ചു കടക്കുന്നതാണ്‌ ഇവരുടെ രീതി.

മോഷ്‌ടിച്ച ബൈക്കുമായി പീരുമേട്‌ മേഖലയിലേക്ക്‌ കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇരുവരും വലയിലായത്‌. മോഷ്‌ടിച്ച ബൈക്കുമായി പോകുന്നതിനിടെ കുട്ടിക്കാനത്തുനിന്നു പീരുമേട്‌ എസ്‌.ഐ: ജി. വിഷ്‌ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. അമല്‍ വിനോദിനെതിരെ വിവിധ സ്‌റ്റേഷനുകളിലായി എട്ടോളം കേസുകളുണ്ട്‌. തൊടുപുഴ സ്‌റ്റേഷനില്‍ മാത്രം അഞ്ച്‌ കേസാണുള്ളത്‌. മുമ്പ് മോഷണക്കേസുകളില്‍ പിടിയിലായി കോടതിയിലെത്തിയപ്പോഴാണ്‌ ഇരുവരും പരിചയത്തിലായത്‌. മോഷണം പതിവാക്കിയ യുവാക്കളുടെ മറ്റു ബന്ധങ്ങള്‍ പോലീസ്‌ അന്വേഷിച്ചുവരികയാണ്‌. പീരുമേട്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button