കൊച്ചി: പുതിയ സാമ്പത്തിക വർഷത്തെ ഇന്‍ഷുറന്‍സ് നിരക്കുകൾ കാറുടമകൾക്ക് സന്തോഷമേകുന്നതാണ്. ചെറുകാറുകൾക്കും ബാധകമായ തേഡ് പാർട്ടി പ്രീമിയം നിരക്കുകൾ കുറച്ചുകൊണ്ടും മറ്റു കാറുകൾക്കു പ്രീമിയം ഉയർത്താതെയുമാണ് പുതിയ നിരക്ക്. പുതിയ നിരക്കുകൾ ഇന്നലെ പ്രാബല്യത്തിൽ വന്നു. 1000 സിസി വരെ എൻജിൻ ശേഷിയുള്ള കാറുകൾക്ക് കഴിഞ്ഞ വർഷം 2055 രൂപ ആയിരുന്ന പ്രീമിയം ഇക്കുറി 1850 രൂപയായി കുറച്ചു. 1000 സിസി മുതൽ 1500 സിസി വരെയുള്ള കാറുകൾക്ക് നിരക്ക് 2863 രൂപയായി തുടരും. 1500 സിസി മുതലുള്ളവയ്ക്ക് 7890 രൂപയാണു പ്രീമിയം.
also read: വാഹന ഇന്‍ഷുറന്‍സ്: ഉടമകളെ നിര്‍ബന്ധിക്കരുത്
ഇരുചക്രവാഹനങ്ങളിൽ 75 സിസി വരെ ശേഷിയുള്ളവയ്ക്ക് 569 രൂപയായിരുന്ന പ്രീമിയം 427 രൂപയായി കുറച്ചു. 75 സിസി മുതൽ 150 സിസി വരെ മാറ്റമില്ല ( 720 രൂപ). 150 സിസി മുതൽ 350 സിസി വരെയുള്ളവയ്ക്ക് നേരിയ വർധനയുണ്ട്. 887 രൂപയായിരുന്നത് 985 രൂപയായി. 350 സിസി മുതൽ മുകളിലേക്കു ശേഷിയുള്ളവയ്ക്ക് പ്രീമിയം ഇരട്ടിയിലേറെയായി. 1019 രൂപയിൽ നിന്ന് 2323 രൂപയാക്കി. ഒരാളുടെ വാഹനം കാരണം മറ്റു വ്യക്തികൾക്കോ വാഹനങ്ങൾക്കോ വസ്തുവകകൾക്കോ നാശനഷ്ടമുണ്ടാകുമ്പോൾ നഷ്ടപരിഹാരം നൽകുന്ന ഇൻഷുറൻസ് സംരക്ഷണമാണ് തേഡ് പാർട്ടി ഇൻഷുറൻസ്. ഇത് നിർബന്ധമാണ്
Post Your Comments