KeralaLatest NewsNews

വാഹന ഇന്‍ഷുറന്‍സ്: ഉടമകളെ നിര്‍ബന്ധിക്കരുത്

കൊച്ചി: വാഹന ഡീലര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങിക്കുന്നവരോട് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും അവിടെ നിന്നും എടുക്കണമെന്ന് പറയാനുളള അവകാശമില്ലെന്ന് ഡെപ്യുട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഉടമസ്ഥര്‍ വാങ്ങിക്കാന്‍ പോകുന്ന വാഹനത്തിന്റെ ചെയ്സിസ് നമ്പറും എഞ്ചിന്‍ നമ്പരും മറ്റ് വിവരങ്ങളും അഡ്രസും നല്‍കിയാല്‍ ഏത് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സ്ഥാപനങ്ങളില്‍ നിന്നും ഇന്‍ഷ്വറന്‍സ് പോളിസി തുക ധാരണയുണ്ടാക്കി ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്.

അഞ്ചു വര്‍ഷമായ ഒരു വാഹനം വില്‍ക്കുമ്പോള്‍ നോ ക്ലെയിം ബോണസിന് അര്‍ഹനായ വ്യക്തി അതേ ക്ലാസിലുളള പുതിയ വാഹനം വാങ്ങിക്കുമ്പോള്‍ ഇതേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് തുകയില്‍ 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. വലിയ വാഹനം വാങ്ങിക്കുന്നവര്‍ക്ക് ഇത്തരത്തിലുളള ധാരണയിലൂടെ വലിയ ഒരു തുക ലാഭിക്കാനാകും. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓണ്‍ലൈന്‍ സര്‍വീസിലൂടെയും കുറഞ്ഞ തുകയ്ക്ക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് എടുക്കാം. ഇക്കാര്യത്തെ കുറിച്ച് അറിയാത്ത വാഹന ഉടമകള്‍ക്ക് ഇത്തരത്തിലുളള സര്‍വീസുകള്‍ കൊടുക്കുന്ന ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ നടത്തുന്നവരെ സമീപിക്കാം.

ഒരു വാഹനം വാങ്ങിക്കുമ്പോള്‍ ഉപഭോക്താവ് പല ഡീലര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ വാങ്ങിച്ച് ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ തരുന്ന ഡീലറില്‍ നിന്നും വാഹനം വാങ്ങിക്കുന്നതുപോലെ, ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയമുളള കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ച് ഡീലര്‍മാര്‍ക്ക് കൈമാറാനുളള അവകാശം ഉപഭോക്താവിനുണ്ടെന്നും ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button