KeralaLatest NewsNews

മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിൽ ; ആത്മഹത്യയുടെ വക്കിൽ വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി സമരം. മാനേജ്‌മെന്റിന്റെ വീഴ്ച്ച കാരണം പ്രവേശനം റദ്ദായാല്‍ ആത്മഹത്യ അല്ലാതെ മറ്റ് വഴിയില്ലെന്ന് കാട്ടിയായിരുന്നു വിദ്യാത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. വിദ്യാർത്ഥികളുടെ പ്രവേശനം അംഗീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരായ മെഡിക്കല്‍ കൗണ്‍സില്‍ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കുകയായിരുന്നു.

118 വിദ്യാര്‍ത്ഥികളാണ് രക്ഷിതാക്കള്‍ക്കൊപ്പം അനിശ്ചിതകാല
സമരമാരംഭിച്ചിരിക്കുന്നത്.അംഗീകാരമുണ്ടെന്ന് പറഞ്ഞ് മാനേജ്‌മെന്റ് പറ്റിച്ചെന്ന് രക്ഷിതാക്കളും പറയുന്നു. ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിയമലംഘനത്തിന് കൂട്ടുനില്‍ക്കാനാവില്ലെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ സുപ്രിം കോടതി വിമര്‍ശിച്ചത്. ഇന്ന് നിലപാട് പ്രതികൂലമായാല്‍ പ്രവേശനത്തിനുള്ള മുഴുവന്‍ സാധ്യതകളും അടയും. ഇതോടെ വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്നത് 2 വര്‍ഷം.

Read also:സന്തോഷ് ട്രോഫി ജയം ; ഏപ്രിൽ 6 കേരളത്തിന്റെ വിജയദിനം

പ്രവേശനത്തിന്റെ ഒരു നിര്‍ദേശങ്ങളും പാലിക്കാതെ കുത്തഴിഞ്ഞ രീതിയിലായിരുന്നു കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിന്റെ നടപടികളെന്ന് രക്ഷിതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ചിലര്‍ ഫീസ് തിരികെ വാങ്ങി പഠനമുപേക്ഷിച്ച് പോയി. സര്‍ക്കാര്‍ മെറിറ്റിലുള്ള കുട്ടികളാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്. മാനേജ്‌മെന്റ് നേരിട്ട് മുമ്പിൽ വരാതെ പിരിഞ്ഞ് പോകില്ലെന്ന നിലപാടിലാണ് വിദ്യാത്ഥികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button