തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ കേരളാ ടീം വിജയം ആഘോഷിക്കുന്നു.ഏപ്രിൽ 6 വെകുന്നേരം 4 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽവെച്ച് സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ കേരളാ ടീമിന് സ്വീകരണം നൽകും.
മുഖ്യമന്ത്രി പിണറായി വിജയൻ ടീ ക്യാപ്റ്റൻ രാഹുൽ വി. രാജിനെയും കോച്ച് സതീവൻ ബാലനെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. 14 വർഷത്തിനു ശേഷമുള്ള നേട്ടം കായിക കേരളത്തിന് ഊർജ്ജം നൽകുമെന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
കേരള ടീമിനെ ഗവർണർ ജസ്റ്റിസ് സദാശിവവും അനുമോദിച്ചു. പതിനാലു വർഷത്തിനു ശേഷം കൈവരിച്ച ഈ വിജയത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് കേരളത്തിന്റെ ആധിപത്യം പുന സ്ഥാപിക്കാനായെന്നും ഗവർണർ പറയുകയുണ്ടായി
Post Your Comments