Latest NewsKeralaNews

പാറമടയിലെ വെള്ളക്കെട്ടില്‍ വീണ്​ പെണ്‍കുട്ടികൾക്ക് ദാരുണാന്ത്യം

കി​ളി​മാ​നൂ​ര്‍: പാ​റ​മ​ട​യിൽ വീ​ണ് മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു. ഞാ​റ​യി​ല്‍​കോ​ണം ഇ​ട​പ്പാ​റയിലെ പാ​റ​മ​ട​യി​ല്‍ ഞാ​യ​റാ​ഴ്​​ച വൈ​കിട്ടാണ് സംഭവം ഉണ്ടായത്. മ​ട​വൂ​ര്‍ ഞാ​റ​യി​ല്‍​കോ​ണം ഇ​ട​പ്പാ​റ​യി​ല്‍ വീ​ട്ടി​ല്‍ ജ​മാ​ലു​ദ്ദീ​ന്‍ -ബു​ഷ്​​റ ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഫാ​ത്തി​മ ജു​മാ​ന(16), ക​മാ​ലു​ദ്ദീ​ന്‍ -ത​സ്​​നി ദമ്പതികളുടെ മ​ക​ള്‍ ഷി​ഹാ​ന (17), സി​റാ​ജു​ദ്ദീ​ന്‍ -ബീ​ന ദമ്പതികളുടെ മ​ക​ള്‍ സൈ​ന​ബ (15) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

also read:കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കുട്ടികൾ പാറമടയിൽ കുളിക്കാൻ ഇറങ്ങിയതിനിടെയാണ് സംഭവം ഉണ്ടായത്. ജ​മാ​ലു​ദ്ദീ​നും ക​മാ​ലു​ദ്ദീ​നും സി​റാ​ജു​ദ്ദീ​നും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​ന്‍ പോയ അ​ജ്​​നി​യ​യെ (17) അ​യ​ല്‍​വാ​സി ര​ക്ഷ​പ്പെ​ടു​ത്തി. ​അ​ജ്​​നി​യ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്‌​ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ വൈ​കീ​ട്ട്​ ആ​റോ​ടെ മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കു​ള​ത്തി​ല്‍​നി​ന്ന്​ കി​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button