ഭോപ്പാല്‍: ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനിടെ മധ്യപ്രദേശിലുണ്ടായ സംഘർഷത്തിൽ നാല് പേര് മരിച്ചു. ഗ്വാളിയോര്‍, മൊറോന എന്നീ മേഖലകളിലാണ് സംഘര്‍ഷം രൂക്ഷമായത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് സൂചന.
Read Also: ‘പത്രാധിപ ചെറ്റ’ വിവാദം കൊഴുക്കുമ്പോള്‍; എഴുത്തുകാരന് എന്‍എസ് മാധവനോട് OMKV പറഞ്ഞ് സോഷ്യല്‍ മീഡിയ
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. 32 ശതമാനം ദളിതരുള്ള പഞ്ചാബില്‍ സര്‍ക്കാര്‍ പൊതുഗതാഗതം നിര്‍ത്തിവച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും തടഞ്ഞിരിക്കുകയാണ്.സംഘര്‍ഷ മേഖലകളില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Post Your Comments