Latest NewsLife Style

ആര്‍ത്തവം നീട്ടാനായി ഗുളികകള്‍ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയുക

സ്ത്രീകളിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ് ആര്‍ത്തവം. എന്നാൽ അവരവരുടെ സൗകര്യത്തിന് വേണ്ടി ഗുളികകൾ കഴിച്ച് മാസമുറയുടെ ക്രമത്തിൽ മാറ്റം വരുത്തുന്നതും ഇപ്പോൾ പതിവാണ്.ഡോക്ടറുടെ നിർദ്ദേശപ്രകാരവും അല്ലാതെയും സ്ത്രീകൾ ഇത്തരം ഗുളികകൾ ഉപയോഗിക്കുണ്ട്. എന്നാൽ ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് മറ്റ് പല അസുഖങ്ങളും വരാൻ സാധ്യതയുണ്ട്.

also read:ചെറുപ്പത്തിലേ ഋതുമതികളായ പെണ്‍കുട്ടികളോട്; നിങ്ങളെ കാത്തിരിക്കുന്നത് ഈ പ്രശ്‌നം

മനംപിരട്ടല്‍, തലയ്ക്ക് കനംതോന്നല്‍, നീര്‍ക്കെട്ട്, തലവേദന തുടങ്ങിയവ ഇവ കഴിക്കുന്നവര്‍ക്ക് അനുഭവപ്പെടാം. രക്തം കട്ടപിടിക്കാനുള്ള പ്രവണത ഹോര്‍മോണ്‍ ചികിത്സ ചെയ്യുമ്പോള്‍ കൂടുതലായി കാണുന്നു. ചിലരിൽ ഇത്തരം ഗുളികകൾ കഴിക്കുന്നത് സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും വരെ കാരണമാകുന്നു. നിസാരമായി നമ്മൾ കണക്കാക്കുന്ന ഇത്തരം പ്രവണതകൾക്ക് നമ്മെ ഗുരുതര രോഗത്തിലെത്തിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button