ചില പെണ്‍കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഋതുമതികളാകാറുണ്ട്. പൊതുവേ അത് വലിയ കുഴപ്പമില്ലെന്നും സര്‍വ സാധാരണമാണെന്നും പറഞ്ഞ് പല മാതാപിതാക്കളും നിസാരമായി തന്നെ തള്ളിക്കളയാറുമുണ്ട്. എന്നാല്‍ അതിനു വിപരീതമാണ് പുതിയ പഠനങ്ങളുടെ റിപ്പോര്‍ട്ട്. വളരെ ചെറുപ്പത്തില്‍ ഋതുമതിയാകുന്ന സ്ത്രീകളില്‍ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ബ്രിട്ടീഷ് ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെയുള്ള ആര്‍ത്തവവും അമിതവണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
നേരത്തെ എത്തുന്ന ആര്‍ത്തവം സ്ത്രീകളുടെ പൊള്ളത്തടിക്ക് കാരണമാകുമെന്ന് കാണിക്കുന്ന ശക്തമായ തെളിവുകളാണ് ഗവേഷകര്‍ നിരത്തുന്നത്. പൊണ്ണത്തടിയും നേരത്തെയുള്ള ആര്‍ത്തവവും തമ്മില്‍ ബന്ധമുണ്ടെന്ന് സൂചന തരുന്ന പഠനങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. പക്ഷേ, നേരത്തെയുള്ള ആര്‍ത്തവം പ്രായമായവരിലെ പൊണ്ണത്തടിക്ക് വഴിവെക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ പഠനത്തില്‍ അത് ഒരു സാധാരണ ഫലമാണെന്ന് വിശ്വസിക്കുന്നതിനുള്ള തെളിവുകള്‍ സൃഷ്ടിക്കാനായിട്ടുണ്ട്’- ഗവേഷണം നടത്തിയ ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഡിപെന്‍ഡര്‍ ഗില്‍ പറഞ്ഞു.
1,82,416 സ്ത്രീകളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. മാത്രമല്ല, 122 തരം പാരമ്പര്യ ഘടകങ്ങളും നേരത്തേയുള്ള ആര്‍വത്തിന് വഴിവെക്കുമെന്ന് മനസിലാക്കിയാണ് ചോദ്യോത്തരങ്ങള്‍ തയാറാക്കിയത്. പ്രായവും ഒരു വലിയ ഘടകമായിരുന്നു.
Post Your Comments