ചണ്ഡീഗഢ്: പഞ്ചാബില്‍ ബിജെപിയുടെ അധ്യക്ഷനായി രാജ്യസഭാ എംപി കൂടിയായ ശ്വേത് മാലിക്കിനെ തിരഞ്ഞെടുത്തു. ബിജെപി ദേശീയ സെക്രട്ടറി അരുംണ് സിംഗാണ് അധ്യക്ഷനായി ശ്വേത് മാലിക്കിനെ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ശ്വേത് മാലിക്കിന്റെ പേര് നിര്‍ദേശിച്ചത്.
ഭാരതീയ ജനത യുവ മോര്‍ച്ചയുടെ (ബിജെവൈഎം) അമൃത്സര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായാണ് മാലിക്കിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2007-2012 കാലയിളവില്‍ അമൃത്സറിലെ മേയറായി മാലിക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments