ധന്‍ബാദ് : ഇവിടെ ഹിന്ദു ക്ഷേത്രങ്ങളിലെ പൂജകള്‍ക്കാവശ്യമുള്ള പൂമാലകള്‍ കെട്ടുന്നത് മുസ്ലിം കുടുംബങ്ങള്‍. വര്‍ഗീയത എന്തെന്ന് ഇവര്‍ക്കറിയില്ല. പൂമാല കെട്ടുന്നതിന് ആവശ്യമുള്ള പൂക്കള്‍ക്കായി വലിയൊരു പൂന്തോട്ടവും ഇവര്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ ധന്‍ബാദിലെ ഈ ചെറിയ ഗ്രാമത്തിലെ ജനങ്ങള്‍ ജാതിയ്‌ക്കോ മതത്തിനോ പ്രാധാന്യം നല്‍കാതെ സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും വിത്ത് വിതയ്ക്കുന്നു
ധന്‍ബാദില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ വിക്രാജ്പൂര്‍ വില്ലേജിലാണ് ഈ മനേഹര കാഴ്ച കാണാനാകുന്നത്. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി 40 മുസ്ലിം കുടുംബങ്ങളാണ് ഹിന്ദു ക്ഷേത്രങ്ങങ്ങളിലെ പൂജകള്‍ക്കായി പൂമാല കെട്ടുന്നത്. ക്ഷേത്രത്തിലെ പൂജകള്‍ക്ക് ഉപയോഗിയ്ക്കുന്ന പൂക്കള്‍ക്കായി ഇവിടെ വലിയൊരു പൂന്തോട്ടം തന്നെ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇവരുടെ ഉപജീവന മാര്‍ഗം പൂക്കളുടെ കൃഷിയും ക്ഷേത്രങ്ങളിലേയ്ക്ക് മാല കെട്ടി നല്‍കലുമാണ്.
ഝാരിയ ടൗണിലാണ് ക്ഷേത്രങ്ങള്‍ക്കാവശ്യമായ പൂമാലകളുടേയും മറ്റ് പൂജാ പുഷ്പങ്ങളുടേയും വ്യാപാരം നടക്കുന്നത്. ക്ഷേത്രങ്ങളിലേയ്ക്ക് മാലകള്‍ കൊണ്ടു പോകുന്നതിന് ഒരോ ക്ഷേത്രത്തിന്റേയും ഏജന്റുമാരായിരിക്കും.
രാമനവമിയ്ക്കും, ദുര്‍ഗാ പൂജയ്ക്കും ക്ഷേത്രങ്ങളില്‍ കൂടുതല്‍ പൂമാലകളും പുഷ്പങ്ങളും എത്തിക്കുന്നതിനു പുറമെ ക്ഷേത്രത്തില്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഇവര്‍ക്കായിരിക്കും. മാത്രമല്ല സൗജന്യമായാണ് അവര്‍ ഇത് ചെയ്ത് കൊടുക്കുന്നത്.
ഇവിടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഇല്ല. എല്ലാ മനുഷ്യരും സമന്‍മാരാണ്. ഈ ചിന്താഗതിയാണ് ഇവിടെ വര്‍ഗീയത ഉടലെടുക്കാത്തതെന്ന് പൂക്കളുടെ കൃഷി ചെയ്യുന്ന സാഫി പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞങ്ങളിത് ചെയ്ത് പോരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പൂക്കള്‍ കൃഷി ഉപേക്ഷിച്ച് പച്ചകറിയോ മറ്റ് ധാന്യ വര്‍ഗങ്ങളോ കൃഷി ചെയ്യാന്‍ മറ്റ് പല ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി മറ്റൊരു വ്യാപാരി അന്‍വര്‍ അലി പറയുന്നു. ഈ പൂക്കളുടെ കൃഷി കൊണ്ട് നല്ല രീതിയില്‍ കുടുംബം പുലര്‍ത്താന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.
അതേസമയം പുഷ്പ കൃഷിക്കാവശ്യമായ ജലസേചന സൗകര്യം അപര്യാപ്തമാണ്. ജലേസേചനത്തിനാവശ്യമായ നടപടികള്‍ എടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഇത് പാലിച്ചിട്ടില്ലെന്ന് മറ്റൊരു കര്‍ഷകന്‍ പറയുന്നു
Post Your Comments