Latest NewsNewsInternational

ഹിന്ദു ക്ഷേത്രങ്ങള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരെ ശക്തമായ ആക്രമണം: ക്ഷേത്രപൂജാരിമാരും ഭക്തരും ഭീതിയിൽ

രണ്ടുപേര്‍ സംഭാവന പെട്ടികളിലെ പണം തട്ടിയെടുത്ത് ഓഫീസ് അലങ്കോലപ്പെടുത്തി

ഒട്ടാവ: ഹിന്ദു ക്ഷേത്രങ്ങള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം. കാനഡയില്‍ ആറ് ആരാധനാലയങ്ങള്‍ക്ക് നേരെയാണ് മോഷണശ്രമവും ആക്രമണവും നടന്നതിന്റെ ഭീതിയിലാണ് ക്ഷേത്ര പൂജാരിമാരും സ്ഥലത്തെ ഭക്തരും. ഗ്രേറ്റര്‍ ടൊറൊന്റോ ഏരിയയിലെ ആറ് ആരാധനാലയങ്ങളിലെ ഭണ്ഡാരപെട്ടികള്‍ തകര്‍ത്ത് പണം മോഷ്‌ടിക്കുകയും വിഗ്രഹങ്ങളിലെ മാലകളും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു. കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് വ്യാപകമായ ആക്രമണം ഉണ്ടായത്.

read also:രാഹുൽ ഗാന്ധിക്ക് സ്ഥാനമില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ എന്ത് അധികാരമാണ് രാഹുലിനുള്ളതെന്ന് ബിജെപി

ബ്രാംപ്‌ടണിലെ ശ്രീ ഹനുമാന്‍ മന്ദിറില്‍ ജനുവരി 15ന് നടത്തിയ കടന്നുകയറ്റ ശ്രമങ്ങൾക്ക് ശേഷമാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടങ്ങിയത്. ഇതിനു പിന്നാലെ മാ ചിന്ദ്പൂ‌ര്‍ണി മന്ദിർ, ഗൗരി ശങ്കര ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലും മറ്റൊരു നഗരത്തിലെ ഹാമില്‍ടണ്‍ സമാജ ക്ഷേത്രം, ഹിന്ദു സാംസ്‌കാരിക കേന്ദ്രം എന്നിവിടങ്ങൽ ആക്രമണമുണ്ടായി.

സാംസ്‌കാരിക കേന്ദ്രത്തിന്റെ ഓഫീസിലെത്തിയ രണ്ടുപേര്‍ സംഭാവന പെട്ടികളിലെ പണം തട്ടിയെടുത്ത് ഓഫീസ് അലങ്കോലപ്പെടുത്തി. പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ആക്രമണങ്ങളെല്ലാം ഉണ്ടായകുന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ ആക്രമണങ്ങൾക്ക് പിന്നാലെ പുലര്‍ച്ചെയുള‌ള പൂജകള്‍ക്ക് എത്തുന്ന പൂജാരിമാർ ഭയത്തോടെയാണ് ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button