ഗാന്ധിനഗര്‍ : സംസ്ഥാനത്തെ പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള 500 മീറ്റര്‍ പരിധി പൂര്‍ണ്ണ സസ്യാഹാര മേഖലയാക്കി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. സോംനാഥ്, അംബജി എന്നീ ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധിയിലാണ് നിയമം ബാധകമാവുക.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ക്ഷേത്രങ്ങളെ വെജിറ്റേറിയന്‍ മേഖലയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സര്‍ക്കാരിന്റെ പുതിയ നിയമ പ്രകാരം ഇരുക്ഷേത്രങ്ങളുടെയും 500 മീറ്റര്‍ പരിധിക്കുള്ളില്‍ മത്സ്യവും മാംസവും വില്‍ക്കുവാനോ ഭക്ഷിക്കുവാനോ പാടില്ല.
ഗിര്‍സോംനാഥ്, ബനസ്‌കന്ത എന്നീ ജില്ലകളിലാണ് സോംനാഥ് ക്ഷേത്രവും അംബജി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.ദിനം തോറും സംസ്ഥാനത്തിനകത്തും പുറത്ത് നിന്നും നിരവധി തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്രങ്ങളാണ് സോംനാഥ്, അംബജി. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തത്.
Post Your Comments