ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഇഷ്ടദേവന്മാരെ ദര്‍ശിക്കുന്നവരാണ് നമ്മളില്‍ പലരും. ക്ഷേത്രങ്ങളില്‍ പോകുന്ന നമ്മള് അധികംപേരും ശ്രദ്ധിക്കാതെ പോകുന്നതാണ് ശ്രീകോവിലിനു മുന്നിലെ കവാടത്തില്‍ അല്ലെങ്കില്‍ വാതിലിനിരുവശത്തും ആയുധധാരികളായി നില്ക്കുന്ന ചില രൂപങ്ങള്‍. ശ്രീകോവിലിലെ ദേവീ ദേവന്മാര്ക്ക് കാവലായി നില്ക്കുന്ന അവരാണ് ദ്വാരപാലകര്‍.
ദ്വാരപാലകരുടെ അനുവാദത്തോടെയാണ് ഓരോ തവണ ശ്രീകോവിലിനകത്തെയ്ക്ക് തന്ത്രി അല്ലെങ്കില്‍ പൂജാരി പ്രവേശിക്കുന്നത്. അതിനായാണ് ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നത്. അകത്തേക്ക് പ്രവേശിക്കുവാന്‍ ദ്വാരപാലകര്‍ തനിക്ക് അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്‍ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ. ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്കരിക്കുന്നു. അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കര്‍മ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.
ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവര്‍ക്കു ള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.
ശ്രീകൃഷ്ണന്
ഭഗവാന് നാരായണന് (ശ്രീകൃഷ്ണന്) ദ്വാരപാലകര്‍ 8 ആണ്.യഥാക്രമം ഇവര്‍ ഇപ്രകാരമാണ്
ശ്രീ കോവിലിനു മുന്നിലിരുവശത്തും
1.വലതുവശത്ത് ചന്ണ്ടന്
2. ഇടതുവശത്ത് പ്ര-ചന്ണ്ടന് എന്നീ പേരുള്ള ദ്വാരപാലന്മാരും
പിന്നീട് ശ്രീകോവിലില്‍ നിന്ന് ആദ്യത്തെ കവാടത്തില്‍
3. വലതുവശത്ത് ശംഖോടനും
4. ഇടതുവശത്ത് ചക്രോടനും
അവിടെ നിന്നും രണ്ടാമത് കവാടത്തില്‍ ഇരുവശത്തും
5. ജയന് ഇടതുവശത്തും
6. വിജയന് വലതു വശത്തും
അവിടെനിന്നും അടുത്ത കവാടത്തില്‍
7. ഭദ്രയന് ഇടതു വശത്തും
8. സുഭദ്രയന് വലതു വശത്തും
പിന്നീടുള്ള നാലാമത്തെ കവാടത്തില്‍ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു
9. ഇടതു ദാത്രിയെന്നും
10. വലതു വിദാത്രിയെന്നും പേരുള്ള ദ്വാരപലകരാണ്
മഹാദേവൻ
ശ്രീ മഹാദേവനു ദ്വാരപാലകര്‍ 2 പേരാണുള്ളത് അവര്‍ യഥാക്രമം
1. വിമലന് ഇടതു വശത്തും
2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു
ദേവി
ദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2 പേരാണുള്ളത്
1. ശംഖനിധി ഇടതു വശത്തും
2. പദ്മനിധി വലതു വശത്തും നിലകൊള്ളുന്നു
വിഘ്നേശ്വരൻ
1. വികടന് ഇടതു വശത്തും
2. ഭീമന് വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്
സുബ്രമണ്യൻ
കാര്ത്തികേയന് സുബ്രമണ്യ സ്വാമിക്ക് 4 പേരാണ് ദ്വാരപാലകര്‍. ശ്രീകോവിലില്‍ ഇരുവശത്തും ജയ-വിജയന്മാര് ഇടത്-വലത് വശത്തു ദ്വാരപാലകര്‍ ആയും പ്രവേശന കവാടത്തില്‍ ഇടത്-വലത് വശത്തായി സുദേഹന്‍ സുമുഹന്‍ എന്നീ ദ്വാരാപാലകന്മാരുമാണ് നിലകൊള്ളുന്നത്.
അയ്യപ്പൻ
ശ്രീ ഭൂതനാഥന്‍ ശബരിഗിരീശന് അയപ്പനും ദ്വാരപാലകര്‍ 2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു.
Post Your Comments