വാഷിങ്ടൺ: നാളെ മുതൽ എച്ച്-1ബി വിസ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്ന് യു.എസ്. മുൻപത്തേക്കാൾ കർശനമായ പരിശോധനകളാകും ഇത്തവണ നടക്കുക. ഇതിന് ശേഷമാകും വിസ അനുവദിക്കുക. ചെറിയ തെറ്റുകൾ പോലും അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് യുഎസ് ഭരണകൂടം. ഇന്ത്യയിൽ നിന്നുള്ള ഭൂരിപക്ഷം ഐടി വിദഗ്‌ധരും എച്ച്.1 ബി വിസയാണ് ഉപയോഗിക്കുന്നത്. പരിശോധന ഇത്രയേറെ കർശനമാക്കിയതോടെ പ്രവാസികളായ ഇന്ത്യക്കാരും ആശങ്കയിലാണ്.
also read:അനേകം ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ച എച്ച്-1ബി വിസയുടെ പഴുതടച്ച് ട്രംപ്
കമ്പനികൾക്ക് വിദേശരാജ്യങ്ങളിലെ പ്രൊഫഷണലുകളെ ജോലിക്കെടുക്കാൻ സഹായിക്കുന്ന അമേരിക്കൻ വിസ
സമ്പ്രദായമാണ് എച്ച്.1 ബി വിസ. പ്രതിവർഷം 65,000 പേർക്കാണ് എച്ച്.1ബി വിസ അനുവദിക്കുന്നത്. സമർപ്പിക്കപ്പെട്ട എച്ച്.1ബി വിസ അപേക്ഷാ നടപടികൾ ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും യു.എസ് ഭരണകൂടം വ്യക്തമാക്കി. വ്യാജ ആപ്ലിക്കേഷൻ നൽകുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.
Post Your Comments