വാഷിംഗ്ടൺ: അമേരിക്കയിലേക്ക് ജോലി തേടി പോകുന്നവർക്കുള്ള വിസ നടപടികൾ കർശനമാക്കി ഡൊണാൾഡ് ട്രംപ്. അനേകം ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ച എച്ച്-1ബി വിസ നടപടികളാണ് കർശനമാക്കിയിരിക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു എച്ച് 1 ബി വീസ നിയമനം.
യോഗ്യതയുള്ള ജോലിക്കാർ യുഎസിൽ കുറവാണെങ്കിൽ മാത്രം ഉയർന്ന നൈപുണ്യമുള്ള വിദേശ ജോലിക്കാരെ യുഎസ് കമ്പനികൾ റിക്രൂട്ട് ചെയ്യാവുള്ളൂവെന്നത് കർശനമാക്കും. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിലിലെ വൈദഗ്ദ്യവും വിശദമായി പരിശോധിച്ച ശേഷമേ വിസാ നടപടി ക്രമങ്ങൾ തുടങ്ങുകയുള്ളൂ. 2013ലെ കണക്ക് അനുസരിച്ച് എച്ച് 1 ബി വീസയിൽ 4,60,000 പേരാണ് യുഎസിൽ കഴിയുന്നത്. ഇതിൽ അൻപത് ശതമാനത്തോളം ഇന്ത്യക്കാരാണ്.
Post Your Comments