Latest NewsNewsInternationalGulf

ജോലിക്കാരിയെ കൊലപ്പെടുത്തി ശരീരം ഫ്രീസറില്‍ ഒളിപ്പിച്ച സംഭവം; പ്രതിക്ക് വധശിക്ഷ ലഭിക്കാൻ സാധ്യത

കുവൈറ്റ്: കുവൈറ്റില്‍ അപ്പാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ വീട്ട് ജോലിക്കാരിയുടെ മൃതദേഹം ഒളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി നാദിര്‍ ഇഷാം കുറ്റക്കാരനെന്ന് വിവരം. ജോലിക്കാരിയായ ഫിലിപ്പൈന്‍ യുവതിയുടെ മൃതദേഹമാണ് അപ്പാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ നിന്നും കണ്ടെത്തിയത്. ലെബനീസ് പൗരനായ പ്രതിയുടെ ഭാര്യ ഒളിവിലാണ്. പ്രതിയുടെ ഭാര്യയാ സിറിയന്‍ സ്വദേശി മോണ ഹാസൂണും കുറ്റക്കാരിയാണെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നും വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രതി കസ്റ്റഡിയിലായ വിവരം കഴിഞ്ഞ മാസമാണ് ഫിലിപ്പൈന്‍ വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ടത്. 2016 മുതല്‍ അടച്ചിട്ടിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ ഫ്രീസറിലാണ് ഫിലിപ്പൈന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ലെബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ കുവൈറ്റ് വിട്ടെങ്കിലും അപ്പാര്‍ട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈറ്റ് വിട്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പ് വീട്ടുജോലിക്കാരിയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു.

also read:കുവൈറ്റില്‍ 29കാരിയെ കൊന്ന് ഫ്രീസറിലാക്കിയത്

തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈറ്റിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു. അതേസമയം ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ് നിരപരാധിയെന്നാണ് അദ്ദേഹത്തിന്റെ മാതാവിന്റെ വിശദീകരണം. മകന്‍ ഉത്തരവാദിത്തമുള്ള നല്ലൊരു പുരുഷനാണെന്നും അവന്റെ ഭാര്യ വീട്ടുജോലിക്കാരിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നത് താന്‍ കണ്ടിരുന്നെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button