Latest NewsNewsInternational

സൗന്ദര്യ മത്സരത്തില്‍ ആദ്യമായി ഹിജാബ് ധരിച്ചൊരു സുന്ദരി

സൗന്ദര്യ മത്സരങ്ങളെ അടിമുടി വെല്ലുവിളിച്ചാണ് മരിയ മഹമൂദ് മത്സരത്തിന് എത്തിയത്. 20 കാരിയായ മരിയ ഹിജാബ് ധരിച്ചാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. മിസ് ഇംഗ്ലണ്ട് മത്സരത്തിലാണ് മരിയ മത്സരിക്കുന്നത്. സെമി ഫൈനല്‍ വരെ എത്തിയ മരിയ ഫൈനലില്‍ പ്രവേശിക്കാം എന്ന ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ടിലെ സൗന്ദര്യ റാണി പട്ടം അണിയുകയാണെങ്കില്‍ പിന്നീട് ലോക സൗന്ദര്യ മത്സരത്തിലും താരത്തിന് പങ്കെടുക്കാം.

ബിര്‍മിംഹാമില്‍ നിന്നുമാണ് മരിയ മത്സരത്തിന് എത്തിയത്. തന്റെ കുടുംബവും സുഹൃത്തുക്കളും മത്സരത്തില്‍ പങ്കെടുക്കുന്നതിന് തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാല്‍ ചില പ്രായം ചെന്നവര്‍ ഇതിനെതിരാണെന്നും മരിയ പറയുന്നു.

മുസ്ലീം യുവതികള്‍ മുമ്പും സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഹിജാബ് ധരിച്ച് മത്സരാര്‍ത്ഥി എത്തുന്നത് ഇതാദ്യമായാണെന്നാണ് വിവരം. സൈക്കോളജി വിദ്യാര്‍ത്ഥിയായ മരിയ മിസ് ബിര്‍മിമഹാം റണ്ണര്‍അപ് ആയിരുന്നു. സാമൂഹിക പ്രവര്‍ത്തക ആകാനാണ് താത്പര്യം എന്നാണ് മരിയ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button