കുവൈത്ത്: ഐഎസ് ബന്ധമുള്ള ഫിലിപ്പിനോ യുവതിയെ പത്തുവർഷം കഠിന തടവിന് വിധിച്ചു. ഐ.എസിൽ ചേർന്ന് കുവൈത്തിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിലാണ് യുവതിയെ തടവ് ശിക്ഷക്ക് വിധിച്ചത്. കുവൈത്തില്‍ വീട്ടുജോലി ചെയ്യുന്ന ലിവാനി അസ്വിലോ എന്ന ഫിലിപ്പീൻസ് യുവതിയെ 2016 ആഗസ്റ്റിലാണ് സുരക്ഷാ വിഭാഗം കസ്റ്റഡിയിൽ എടുത്തത്. ലിബിയയിലെ ഐ.എസ് കേന്ദ്രത്തിലേക്ക് കുവൈത്തിൽനിന്നും പോയ ഇ-മെയിൽ സന്ദേശത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. ശിക്ഷ കഴിഞ്ഞാലുടൻ ഇവരെ സ്വന്തം നാടുകടത്താനാണ് കോടതി ഉത്തരവ്.
also read:മാതാപിതാക്കൾക്ക് ഐഎസ് ബന്ധം ; നിരവധി കുട്ടികളെ സർക്കാർ ഏറ്റെടുത്തു
പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിരുന്നു. താൻ ചാവേർ ആക്രമണത്തിന് സ്ഫോടക വസ്തുക്കൾ കാത്തിരിക്കുകയായിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു. മുൻപ് സൗദിയിൽ ജോലി ചെയ്തിരുന്ന യുവതി ഐ.എസ്. അനുഭാവിയായ സോമാലിയൻ പൗരനെ വിവാഹം ചെയ്തു. ചാവേർ ആക്രമണം നടത്തിയാൽ സ്വർഗം ലഭിക്കുമെന്ന ഭർത്താവിന്റെ നിർദേശ പ്രകാരമാണ് യുവതി ആക്രമണത്തിന് ഒരുങ്ങിയത്.
Post Your Comments