ലണ്ടന്‍ : മാതാപിതാക്കൾക്ക് ഭീകര സംഘടനയായ ഐഎസുമായി ബന്ധം ഉണ്ടെന്ന സംശയത്താൽ 20 കുട്ടികളെ സർക്കാർ ഏറ്റെടുത്തു. ചില കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയപ്പോൾ ചിലരെ ബന്ധുക്കൾക്കൊപ്പമാണു വിട്ടയച്ചത്.
ചിലരെ മാതാപിതാക്കൾക്കൊപ്പം വിട്ടെങ്കിലും മാതാപിതാക്കൾ സിറിയയിലേക്കു കടക്കുമെന്ന ഭീതിയിൽ ശരീരത്ത് ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ചു. ഇതിനുശേഷമാണു കുട്ടികളെ ഇവർക്കൊപ്പം വിട്ടയച്ചതെന്നു യുകെ മാധ്യമമായ ‘ദി സൺഡേ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
Read also:സംസ്ഥാനത്ത് വിപണി കീഴടക്കി കുറഞ്ഞ വിലയിൽ വ്യാജ വെളിച്ചെണ്ണ
ഒരു കേസിൽ, ഐഎസിന്റെ കീഴിൽ ജീവിക്കാൻ സിറിയയിലേക്കു അമ്മ കൊണ്ടുപോയ രണ്ടുവയസ്സുകാരൻ ബ്രിട്ടനിലേക്കു തിരിച്ചെത്തിയെങ്കിലും തോക്കുകളിൽ താൽപ്പര്യം കാട്ടുന്നുവെന്നും ജനങ്ങളെ വെടിവയ്ക്കാൻ താൽപ്പര്യമുള്ളതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
100ൽ അധികം ബ്രിട്ടിഷ് യുവതികളാണു ജിഹാദി സംഘങ്ങളിൽ ചേരാൻ മധ്യപൂർവ ഏഷ്യയിലേക്കു കുട്ടികളുമായി പോയത്. എന്നാല്‍ അവരൊന്നും സിറിയയില്‍ എത്തിയിട്ടില്ല എന്നാണ് സൂചന.അടുത്ത തലമുറയിലെ കുട്ടികളെ ജിഹാദികളായി വളര്‍ത്തി എടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments