Latest NewsNewsIndia

ടാക്‌സ് നല്‍കാത്തതിനെ തുടർന്ന് മന്ത്രിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: നികുതി നല്‍കാത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പഞ്ചാബ് മന്ത്രി നവ് ജ്യോത് സിംഗ് സിദ്ധുവിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്. 52 ലക്ഷം രൂപയാണ് നികുതി കുടിശ്ശിഖ വരുത്തിയത്.

read also: ഇടപാടുകാരുടെ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

മാത്രമല്ല നികുതി കണക്കാക്കുന്നതിനായി സമര്‍പ്പിച്ച രേഖകളും ബില്ലുകളും തമ്മില്‍ പൊരുത്തമില്ലാത്തതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇക്കഴിഞ്ഞ ജനുവരി 17ന് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ഉത്തരവിനെതിരെ സിദ്ധു അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഐടി കമ്മീഷണര്‍ അപ്പീല്‍ തള്ളുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button