ഉപ്പില്ലാതെ ഭക്ഷണം പാകം ചെയ്യുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ അധികമായാല്‍ ഉപ്പും വിഷമാണ്. കരളിന്റെ പ്രവര്‍ത്തനത്തെയും രക്തകോശങ്ങളെ നശിപ്പിക്കുകയും വളര്‍ച്ച തടയുകയും ചെയ്യാന്‍ ഉപ്പിന്റെ ഉപയോഗം കാരണമാകും. ഉപ്പ് ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നാണെന്നും പൂര്‍ണ്ണമായി വിഘടിപ്പിക്കാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. ശരീരത്തിലെത്തിയ ഉപ്പിനെ പുറന്തള്ളാന്‍ ശരീരം ശ്രമിക്കുന്നത് കൊണ്ടാണ് വിയര്‍പ്പിലൂടെ ഉപ്പ് പുറത്തേക്ക് കളയുന്നത്. ഇതാണ് വിയര്‍പ്പിന്റെ ഉപ്പ് രസത്തിന് പിന്നിലും.ഉപ്പിന്റെ അമിതോപയോഗം ശരീരത്തെ അനാരോഗ്യകരമായ പല അവസ്ഥകളിലേക്ക് തള്ളിവിടും.
കൂടാതെ അമിതമായാല്‍ മരണത്തിനു കാരണമാകും എന്ന് നമ്മളില്‍ ആരും തിരിച്ചറിയുന്നില്ല. അതോ അറിഞ്ഞിഞ്ഞിട്ടും അത് അനുസരിച്ച് പ്രവര്‍ത്തിക്കാത്തതോ? ഇന്നത്തെ മരണങ്ങളില്‍ കൂടുതലും ഹാര്‍ട്ട് അറ്റാക്ക് ആണ്. ഉപ്പിന്റെ അമിത ഉപയോഗം മൂലം മരിക്കുന്നവരുടെ നിരക്ക് ഇന്ന് ലോകത്ത് കൂടിവരികയാണ്. ഉപ്പിന്റെ അമിത ഉപയോഗമാണ് അമിത രക്തസമര്‍ദ്ദത്തിനുള്ള പ്രധാനകാരണം. ഇതു മൂലം ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത 57 ശതമാനവും പക്ഷാഘാത നിരക്ക് 40 ശതമാനവും ആണ്.
Also Read : ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ?
അമിതമായി ഉപ്പ് ഉപയോഗിക്കുമ്പോള്‍, രക്തത്തിലെ അമിത സോഡിയത്തിന്റെ സാന്നിധ്യം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിലേക്കും ഒടുവില്‍ സ്‌ട്രോക്കിലേക്കും നയിക്കും. ശരീരം തളരുന്നതിലേക്കോ മരണത്തിലേക്കോ നടന്നടുക്കാന്‍ അധിക സമയം വേണ്ടിവരില്ല. ഇതിനെല്ലാം പുറമെ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപ്പ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മാരകമായി തീരാന്‍ അധിക സമയം വേണ്ടി വരില്ല. അതിനാല്‍ ഉപ്പിന്റെ ഉപയോഗത്തില്‍ കാര്യമായ ശ്രദ്ധ വേണം.
കൂടാതെ രക്തത്തില്‍ നിന്ന് മാലിന്യങ്ങളെ അരിച്ചുമാറ്റുന്ന കിഡ്‌നി പണിമുടക്കിയാല്‍ രക്തത്തില്‍ മാലിന്യം നിറയും. ഇത് ഒടുവില്‍ മരണത്തില്‍ കലാശിക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് വൃക്കകളുടെ പണിമുടക്കാന്‍ കാരണക്കാരാവുക. വൃക്കരോഗമുള്ളവര്‍ ഉപ്പിന്റെ ഉപയോഗം കുറച്ചാല്‍ തന്നെ അവരുടെ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റം വരും.
Post Your Comments