നമ്മളില്‍ മിക്ക ആളുകളും സ്ഥിരമായി ഷാംപു ഉപയോഗിക്കുന്നവരാണ്. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഷാംപു ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ആരെങ്കിലും ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ? ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ചാല്‍ ഗുണങ്ങള്‍ ഒരുപാടുണ്ട്.
ഉപയോഗിക്കുന്ന ഷാംപുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ അതുമതിയാകും. എണ്ണമയമുള്ള മുടിയുള്ളവര്‍ക്കായിരിക്കും ഷാംപുവില്‍ ഉപ്പ് ഉപയോഗിക്കുന്നത് ഏറെ ഗുണകരമാവുക. ഷാംപുവില്‍ ഉപ്പു ചേര്‍ത്ത് ഉപയോഗിക്കുന്നതു മുടിയിലെ അഴുക്ക് പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടും. കൂടാതെ ഇത് ശിരോചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. അതുകൊണ്ടു തന്നെ അമിതമായ മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.
ഷാംപു സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തും കൂടാതെ അത് മുടിയെ വരണ്ടതാക്കുകയും ചെയ്യുന്നു. എന്നാല്‍ ഉപ്പ് ചെര്‍ത്ത ഷാംപു ഉപയോഗിക്കുന്നതിലൂടെ മുടി മൃദുവായി സംരക്ഷിക്കാനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കാനും കഴിയും.
Post Your Comments