Latest NewsIndiaNews

നീരവ് മോദിയുടെ വസതിയില്‍ വീണ്ടും റെയ്ഡ്

മുംബൈ:  വ്യവസായി നീരവ് മോദിയുടെ ആഡംബര വസതിയില്‍ സിബിഐ റെയ്ഡ്. റെയ്ഡില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കള്‍ പിടിച്ചെടുത്തു. ഇതിൽ 10 കോടി രൂപയുടെ മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും ഉൾപ്പെടുന്നു. വറോളിയിലെ ആഡംബര വസതിയായ സമുദ്രമഹലില്‍ പരിശോധന നടത്തിയത് ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ്.

ഇവിടെ നിന്ന് ലക്ഷക്കണക്കിന് രൂപ വില വരുന്ന പുരാതന ആഭരണങ്ങളുടെയും പെയിന്റിങ്ങുകളുടെയും വന്‍ ശേഖരമാണ് കണ്ടെടുത്തത്. അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകള്‍ പരിശോധനയില്‍ കണ്ടെടുത്തതായാണ് പ്രാഥമിക വിവരം.

read also: നീരവ് മോദിയുടെ 125 ഏക്കര്‍ ഭൂമി കര്‍ഷകര്‍ പിടിച്ചെടുത്തു

കഴിഞ്ഞ മാസം നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ 523 കോടി രൂപ മൂല്യമുള്ളതാണെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button