KeralaLatest NewsNews

വയൽക്കിളികളുടെ പ്രശ്നം പരിഹരിച്ചിട്ടു വന്നാൽ മതിയെന്ന് മുഖ്യമന്ത്രിക്ക് ഗഡ്‌കരി നിർദ്ദേശം നൽകിയതായി ബി ഗോപാലകൃഷ്ണന്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ പ്രശ്‌നം പരിഹരിക്കാതെ ഇനി കാണാൻ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍. ഗഡ്കരിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതു ശരിയല്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. വയൽക്കിളി പ്രശ്നം ചർച്ച ചെയ്തതായാണ് ബിജെപി സംസ്ഥാന ഘടകത്തിനു ലഭിച്ച വിവരമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കും വയല്‍ക്കിളികള്‍ക്കുമൊപ്പമാണു കേന്ദ്ര സര്‍ക്കാര്‍. കീഴാറ്റൂര്‍ സമരം ബിജെപി ഏറ്റെടുക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്നു നിലപാടുള്ള ഏതു സംഘടനയ്ക്കും കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കാം. കീഴാറ്റൂര്‍ വയലിലെ നിര്‍ദിഷ്ട ബൈപാസ് ഒഴിവാക്കി തളിപ്പറമ്ബ് ടൗണിലൂടെ ആദ്യത്തെ അലൈന്‍മെന്റ് പ്രകാരം ദേശീയപാത വികസിപ്പിക്കണമെന്നാണു ബിജെപി നിലപാട്.

ആദ്യത്തെ അലൈന്‍മെന്റ് അട്ടിമറിച്ചത് ആരുടെ സ്വാധീനം മൂലമാണെന്നു സിപിഎം വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കാന്‍ നാലു ലക്ഷത്തോളം ടണ്‍ കളിമണ്ണു നീക്കം ചെയ്യുകയും പുതുതായി എട്ടു ലക്ഷം ടണ്‍ മണ്ണ് ഇറക്കുകയും വേണം. അതുവഴി പാര്‍ട്ടി ഗ്രാമത്തില്‍ നിന്നു കോടികള്‍ തട്ടാനാണു സിപിഎമ്മിന്റെ ശ്രമമെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button