Latest NewsIndiaNews

കോൺഗ്രസ് പോസ്റ്റർ കേംബ്രിഡ്ജ് അനാലിറ്റിക്കയിൽ കണ്ട സംഭവം: രാഹുൽ ഗാന്ധിയെ ട്രോളി സ്മൃതി ഇറാനി

ന്യൂഡൽഹി : കേംബ്രിഡ്ജ് അനലറ്റിക്കയുമായി യാതൊരു ബന്ധവുമില്ലെന്ന കോൺഗ്രസ് വാദങ്ങൾ പച്ചക്കള്ളം . കോൺഗ്രസിന്റെ പ്രൊമോഷണൽ പോസ്റ്റർ കേംബ്രിഡ്ജ് അനലറ്റിക്ക മേധാവിയായ അലക്സാണ്ടർ നിക്സിന്റെ ഓഫീസിൽ വച്ചിരിക്കുന്ന ചിത്രം പുറത്തു വന്നതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. സീക്രട്ട്സ് ഓഫ് ദ സിലിക്കൺ വാലി എന്ന ഡോക്യുമെന്ററിയിലാണ് നിക്സിന്റെ ഓഫീസിൽ കോൺഗ്രസ് പോസ്റ്റർ വച്ചിരിക്കുന്നതായി വ്യക്തമാകുന്നത്.

also read:കേംബ്രിഡ്ജ് അനലറ്റിക്കയുമായി കോൺഗ്രസിന് അടുത്ത ബന്ധം- തെളിവുകൾ പുറത്തു വിട്ട് ബ്ലോഗർ

ജാമീ ബാർട്ലറ്റ് നിക്സുമായി ഹസ്തദാനം നടത്തുമ്പോൾ പശ്ചാത്തലത്തിൽ കൈപ്പത്തി ചിഹ്നവും ഡെവലപ്പ്മെന്റ് ഫോർ ഓൾ എന്ന പരസ്യവാചകവും ഉൾപ്പെടുന്ന പോസ്റ്റർ കാണിക്കുന്നുണ്ട് . ഇതോടെ മോദിയെ  ഇന്ത്യക്കാരെ ഒറ്റുകൊടുക്കുന്ന ചാരൻ എന്ന് വിളിച്ച രാഹുൽഗാന്ധിയെ ട്രോളി സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുകയാണ്.”കാ ബാത്ത് ഹേ @ രാഹുൽ ഗാന്ധി ജി .. കോൺഗ്രസ് കാ ഹാത്ത്, കേംബ്രിഡ്ജ് അനലിറ്റിക കേ സാത്ത്!” എന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button