ന്യൂഡൽഹി : കേംബ്രിഡ്ജ് അനലറ്റിക്കയുമായി യാതൊരു ബന്ധവുമില്ലെന്ന കോൺഗ്രസ് വാദങ്ങൾ തെറ്റാണെന്നു സ്ഥാപിച്ചു മാധ്യമ പ്രവർത്തക. കോൺഗ്രസിന്റെ പ്രൊമോഷണൽ പോസ്റ്റർ കേംബ്രിഡ്ജ് അനലറ്റിക്ക മേധാവിയായ അലക്സാണ്ടർ നിക്സിന്റെ ഓഫീസിൽ വച്ചിരിക്കുന്ന ചിത്രം പുറത്തു വിട്ടാണ് ബ്ളോഗറും ജേർണലിസ്റ്റുമായ ജാമി ബാർട്ലെറ്റ് രംഗത്തെത്തിയത്. സീക്രട്ട്സ് ഓഫ് ദ സിലിക്കൺ വാലി എന്ന ഡോക്യുമെന്ററിയിലാണ് നിക്സിന്റെ ഓഫീസിൽ കോൺഗ്രസ് പോസ്റ്റർ വച്ചിരിക്കുന്നതായി വ്യക്തമാകുന്നത്.
ജാമീ ബാർട്ലറ്റ് നിക്സുമായി ഹസ്തദാനം നടത്തുമ്പോൾ പശ്ചാത്തലത്തിൽ കൈപ്പത്തി ചിഹ്നവും ഡെവലപ്പ്മെന്റ് ഫോർ ഓൾ എന്ന പരസ്യവാചകവും ഉൾപ്പെടുന്ന പോസ്റ്റർ കാണിക്കുന്നുണ്ട് . ഇത് കേംബ്രിഡ്ജ് അനലറ്റിക്കയുമായുള്ള കോൺഗ്രസിന്റെ അടുത്ത ബന്ധമാണ് വ്യക്തമാക്കുന്നതെന്നാണ് ആരോപണം.
Post Your Comments