യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ദിവസമാണ് ഈസ്റ്റര്‍. ക്രിസ്തുമസിനെ പോലെ അതിനു കൃത്യമായ തിയതിയില്ല എന്നാണ് പറയപ്പെടുന്നത്. ദു:ഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ച വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു.
ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും പുണ്യദിനമായാണ് ഈദിവസത്തെ കണക്കാക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നുമാണ് ഈസ്റ്റര്‍ ദിനം നമ്മെ പഠിപ്പിക്കുന്ന പാഠം
- ഈ ഈസ്റ്റര്‍ ദിനത്തില്‍ ഈ ലോകത്ത് നമ്മളറിയത്ത ചില വിശേഷങ്ങള്‍ ഉണ്ട്. അതില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
- ഈസ്റ്റര്‍ മുട്ടകള്‍ മുയലുകള്‍ കൊണ്ട് വരുന്നതെന്നാണ് അമേരിക്കയിലെ കുട്ടികളുടെ സങ്കല്‍പ്പം
- ഈസ്റ്റർ ദിനത്തിൽ ഫ്രെഡറിക് തോംസൺ ചക്രവർത്തി പ്രജകൾക്ക് താറാവു മുട്ടയുടെ ആകൃതിയിൽ ഈസ്റ്റർ മുട്ടകൾ നൽകിയിരുന്നു
- ബെൽജിയത്തിൽ കുന്നിൻ മുകളിൽ നിന്ന് ഈസ്റ്റർ മുട്ടകൾ താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദമുണ്ട്.
- മഹാത്മ ഗാന്ധിയോടൊപ്പം ദീനബന്ധു റവ. സി.എഫ്. ആൻഡ്രൂസ് സബർമതിയിൽ ഈസ്റ്റർ ആഘോഷിച്ചിട്ടുണ്ട്.
- ഈസ്റ്റർ ദിനത്തിൽ സമുദ്രസ്നാനത്തിന് ഓസ്ട്രേലിയയിൽ പ്രാധാന്യമുണ്ട്.
- തെക്കൻ കൊറിയക്കാരാണ് ഈസ്റ്റർ ഗാനങ്ങൾ കൂടുതലായും ആലപിക്കുക
- ക്രൂബി ഫ്ലവറിനെ സുമാത്രയിൽ ഈസ്റ്റർ പുഷ്പമായി കണക്കാക്കുന്നു
Post Your Comments