Easter

ഈസ്റ്ററിനൊരുക്കാം സ്‌പെഷ്യൽ പാൻ കേക്ക്

ആവശ്യമുള്ള ചേരുവകൾ:
ഒന്നര കപ്പ് മൈദ
ഒന്നര സ്പൂണ്‍ പഞ്ചസാര,
ഒന്നര സ്പൂണ്‍ ബേക്കിംഗ് പൗഡർ,
കാൽ സ്പൂണ്‍ സോഡ പൊടി,
ഉപ്പ് ആവശ്യത്തിന്

പാൽ മുക്കാൽ കപ്പ്,
മുട്ട 1,
രണ്ടു സ്പൂണ്‍ ഉരുക്കിയ വെണ്ണ,
ഒരു നുള്ള് ഉപ്പ്.

തയ്യാറാക്കുന്ന വിധം :
പൊടികൾ എല്ലാംകൂടി ചേർത്ത് ഇളക്കി വയ്ക്കുക. മറ്റൊരു പാത്രത്തിൽ ബാക്കിയുള്ള ചേരുവകൾ എല്ലാംകൂടി ചേർത്ത് അടിച്ചു വെച്ച ശേഷം ഈ കൂട്ടിലേക്കു പൊടിക്കൂട്ടു കുറേശെയിട്ട് അടിച്ചെടുക്കുക. ഒരു മുട്ട നല്ല പോലെ യോജിപ്പിച്ചെടുത്ത ശേഷം പത്തു മിനിറ്റ് നേരം ഇതു പൊങ്ങാൻ വയ്ക്കുക.

ഒരു നോണ്‍സ്റ്റിക് പാൻ ചൂടാക്കി അല്പം വെണ്ണ പുരട്ടി ഓരോ തവി വീതം കോരി ഒഴിച്ച് ചെറിയ രീതിയിൽ പരത്തുക. തേൻ കൂട്ടിയോ ജാം ഒഴിച്ചോ ഇവ കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button