![mother wrote sslc exam with son](/wp-content/uploads/2018/03/mother-wrote-exam-with-son.png)
പഞ്ചാബ്: മുടങ്ങി പോയ പഠനം മകനൊപ്പം തുടങ്ങുകയാണ് 44കാരി രജനി ബാല.1989ലാണ് രജനി 9ാം ക്ലാസ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കാരണം രജനിക്ക് അതോടുകൂടി കൂടി പഠനം ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് വിവാഹിതയാകുകയും കുടുംബജീവിതവുമായി മുന്നോട്ട് പോകുകയും ചെയ്തു. എന്നാലിപ്പോൾ എസ്എസ്എൽസി പരീക്ഷ സ്വന്തം മകനൊപ്പം എഴുതിയിരിക്കുകയാണ് രജനി.
also read:പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടന്‍ വിവാഹം നിശ്ചയിച്ചു
ഭാര്യയുടെ പഠനത്തിന് ഭർത്താവിന്റെ പൂർണ്ണ പിന്തുണയുമുണ്ട്. പഠനത്തിൽ അമ്മയെ സഹായിക്കാൻ മകനുംകൂടി ചേർന്നപ്പോൾ പഠനമെന്നത് രജനിയ്ക്ക് ഏറെ എളുപ്പമായി. വിദ്യാഭ്യാസം ഓരോ വ്യക്തിയെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണെന്ന് രജനിയുടെ ഭര്‍ത്താവ് രാജ് കുമാര്‍ സാത്തി പറഞ്ഞു. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ ബിരുദം നേടിയത്. തനിക്ക് അത് നേടാന്‍ കഴിയുമെങ്കില്‍ തന്റെ ഭാര്യക്കും അതിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments