ഇസ്ലാമാബാദ്: നോബല്‍ പ്രൈസ് ജേതാവ് മലാല യൂസഫ്സായ് പാകിസ്താനിലെത്തി. മലാല ഫണ്ട് ഗ്രൂപ്പിലെ ഉദ്യോഗസ്ഥരോടൊപ്പമാണ് അവര്‍ പാകിസ്താനിലെത്തിയത്. ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്തവളത്തില്‍ മാതാപിതാക്കളോടൊപ്പം നില്ക്കുന്ന മലാലയുടെ വിഡിയോ പ്രാദേശിക ചാനലുകള്‍ പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. പടിഞ്ഞാറന്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു താലിബാന്റെ ആക്രമണം.
തുടര്‍ന്നാണ് മലാലയും അവളുടെ പ്രവര്‍ത്തനങ്ങളും അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ പാക് സൈനിക ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം ബ്രിട്ടനിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. 2014ല്‍ നൊബേല്‍ പ്രൈസ് നേടുമ്പോള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ െനാബേല്‍ ജേതാവായി. തന്റെ രാജ്യത്തേക്ക് തിരികെ പോകണമെന്ന ആഗ്രഹം മലാല പലതവണ പ്രകടിപ്പിച്ചിരുന്നു. താലിബാന് തീവ്രവാദികളുടെ വെടിയേറ്റ ശേഷം ആദ്യമായാണ് മലാല പാകിസ്താനിലെത്തിയത്.
20കാരിയായ മലാല പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തും. 2012ല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിനാണ് മലാലക്ക് നേര താലിബാന് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. അന്ന് 14 കാരിയായിരുന്ന മലാലക്ക് സ്കൂള്‍ ബസിലിരിക്കെയാണ് വെടിയേറ്റത്. ആരോഗ്യം വീണ്ടെടുത്ത മലാല ലോകത്താകമാനമുള്ള കുട്ടികളുടെ വദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. എല്ലാ പെന്കുട്ടികള്ക്കും പഠിക്കാനും ഭയമില്ലാതെ ജീവിക്കാനും ഉതകുന്ന ലോകത്തിനായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ പിതാവ് സിയുദ്ദീനോടൊപ്പം ചേര്‍ന്ന് മലാല ഫണ്ട് എന്ന സംഘടന സ്ഥാപിച്ചു.
Post Your Comments