Latest NewsNewsInternational

അവകാശങ്ങൾ തേടി സ്ത്രീകളുടെ പ്രതിഷേധം: അടിച്ചോടിച്ച് താലിബാൻ ഭീകരർ, വീഡിയോ

സ്ത്രീകൾക്ക് ഭരണ നിർവഹണത്തിനായുള്ള തെരഞ്ഞെടുപ്പ് അവകാശങ്ങൾ വേണമെന്നാണ് സമരക്കാരുടെ ആവശ്യം

കാബൂൾ : കാബൂളിൽ താലിബാനെതിരായി നടക്കുന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് നേരെ താലിബാൻ ഭീകരരുടെ ആക്രമണം. താലിബാൻ ഭരണത്തിൻ കീഴിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി സ്ത്രീകൾ നടത്തുന്ന പ്രതിഷേധത്തിന് നേരെയാണ് താലിബാൻ കണ്ണീർ വാതക ഷെൽ പ്രയോഗിക്കുകയും, സ്ത്രീകളെ മർദ്ദിക്കുകയും ചെയ്തത്. സ്ത്രീകളെ ക്രൂരമായി മർദ്ദിക്കുന്നത്തിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സമരക്കാർക്ക് നേരെ താലിബാൻ കണ്ണീർ വാതകം പ്രയോഗിക്കുകയും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള വഴി തടയുകയും ചെയ്തതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്ത്രീകൾക്ക് ഭരണ നിർവഹണത്തിനായുള്ള തെരഞ്ഞെടുപ്പ് അവകാശങ്ങൾ വേണമെന്നാണ് സമരക്കാരുടെ ആവശ്യം. തുടർച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാൻ സ്ത്രീകൾ മുദ്രാവാക്യങ്ങളുമായി രാജ്യത്ത് തെരുവിലിറങ്ങുന്നത്. വിദ്യാഭ്യാസം നേടാനും ജോലിയിൽ തുടരാനും അനുവദിക്കണമെന്നും പ്രതിഷേധ സമരത്തിൽ സ്ത്രീകൾ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button