കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പ്രധാന സിഖ് ആരാധനാ കേന്ദ്രത്തില്‍ താലിബാന്‍ ആക്രമണം. കര്‍തേ പര്‍വന്‍ ഗുരുദ്വാരയ്ക്ക് നേരെയാണ് താലിബാന്‍ ആക്രമണം നടത്തിയത്. കാവല്‍ നിന്നവരെ കെട്ടിയിട്ട ശേഷമാണ് ആയുധധാരികളായ ഭീകര സംഘം ഗുരുദ്വാരയില്‍ പ്രവേശിച്ചത്. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ സംഘം പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ അടിച്ചു തകര്‍ത്തു.
പതിനഞ്ചോളം പേരാണ് ഗുരുദ്വാരയില്‍ പ്രവേശിച്ചത്. ചിലരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ ഓഫീസിലെ മേശ തുറന്ന് പരിശോധന നടത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികള്‍ മടങ്ങിയതിന് ശേഷമാണ് സംഭവത്തെ കുറിച്ച് വിശ്വാസികള്‍ക്ക് വിവരം ലഭിച്ചത്.
താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. താലിബാന്റെ ആക്രമണം ഭയന്ന് സിഖ്, ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങള്‍ കാബൂള്‍ നഗരത്തിന് സമീപമുള്ള ഈ ഗുരുദ്വാരയിലാണ് അഭയം തേടിയിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പഖ്തിയ പ്രവിശ്യയിലെ ഗുരുദ്വാരയിലെത്തിയ താലിബാന്‍ സംഘം അവിടെ നാട്ടിയിരുന്ന കൊടി എടുത്ത് മാറ്റിയിരുന്നു.
Post Your Comments