Latest NewsNewsIndiaInternational

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ആക്രമിക്കില്ലെന്ന് വ്യക്തമാക്കി താലിബാൻ

അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഡോ. എസ്.ജയശങ്കർ

ഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ആക്രമിക്കില്ലെന്ന് വ്യക്തമാക്കി താലിബാൻ. അഫ്ഗാനിൽനിന്ന് ഇന്ത്യ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിൽ താലിബാനു താൽപര്യമില്ലെന്നും ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും വ്യക്തമാക്കി താലിബാൻ സന്ദേശം കൈമാറിയതായി റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ എംബസിയിൽ നിന്നും ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായാണ് താലിബാന്റെ ചീഫ് ഓഫിസിൽ സന്ദേശം ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അടിയന്തരമായി 40 പേരെ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയെങ്കിലും അതിന്റെ മൂന്നിരട്ടി എംബസി ജീവനക്കാർ അഫ്ഗാനിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇവരെ കൂടാതെ 200 ഓളം സിഖുകാരും ഹിന്ദുക്കളും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ത്യൻ എംബസിയിൽ താലിബാന്റെ നിരീക്ഷണമുള്ളതിനാൽ തിടുക്കപ്പെട്ടുള്ള ഒഴിപ്പിക്കലിന് രാജ്യം മുതിരില്ലെന്നും അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി ഡോ. എസ് ജയശങ്കർ വിശദമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button