ന്യൂഡല്‍ഹി: കോൺഗ്രസ്സിന് രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാവും. കേരളത്തില്‍ നിന്നുള്ള എം.പിയായ പി.ജെ.കുര്യന്‍ ജൂലായില്‍ വിരമിക്കുന്നതോടെയാണ് ഇതിനു സാധ്യത.കഴിഞ്ഞ 41 വര്‍ഷമായി കോണ്‍ഗ്രസാണ് ഈ പദവി വഹിച്ചു വരുന്നത്. 1977ല്‍ കോണ്‍ഗ്രസ് നേതാവ് രാംനിവാസ് മിര്‍ദ്ധയുടെ കാലം മുതലാണ് രാജ്യസഭയുടെ ഉപാദ്ധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന്റെ എം.പിമാര്‍ക്ക് ലഭിച്ചു തുടങ്ങിയത്. 2002ല്‍ ബി.ജെ.പിയുടെ ഭൈരോണ്‍ സിംഗ് ഷെഖാവത്ത് ഉപരാഷ്ട്രപതി ആയതിന് ശേഷവും ഈ രീതി തുടര്‍ന്നു.
ഉപരാഷ്ട്രപതിയാണ്, പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷന്‍. ലോക്‌സഭയില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ കൈയിലല്ല. ജൂലായില്‍ കുര്യന്‍ വിരമിക്കുമ്പോള്‍ കോണ്‍ഗ്രസിതര എം.പി ആയിരിക്കും രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തെത്തുക എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായായിരിക്കും പാര്‍ലമെന്റിലെ പ്രധാന നാല് പദവികളില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാതെ വരുന്നത്.
Post Your Comments