തിരുവനന്തപുരം: ബാലതാരം മീനാക്ഷിയുടെ കാറോടിക്കുന്ന വീഡിയോ വിവാദത്തില്‍. റബര്‍ തോട്ടത്തിലൂടെയാണ് മീനാക്ഷി കാറോടിച്ച് വരുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗ് പറഞ്ഞ ശേഷം പുതിയ ചിത്രമായ മോഹന്‍ലാല്‍ എല്ലാവരും തീയേറ്ററില്‍ പോയി കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ റോഡ് നിയമങ്ങളുടെ ലംഘനമാണ് പന്ത്രണ്ട് വയസു മാത്രമുള്ള മീനാക്ഷി വാഹനം ഓടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെയാളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
read also: കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് പിഴ : സംഭവം വന്‍ വിവാദത്തില്‍
എന്നാല്‍ താരത്തിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്റെ പക്ഷം മീനാക്ഷി ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്നാണ്. മീനാക്ഷി സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയാണ് ഓടിക്കുന്നതെന്നും ഇത്തരത്തിൽ വാഹനമോടിക്കുന്നത് നിയമലംഘനവുമല്ലെന്നാണ് അഡ്മിന് മുന്നോട്ട് വെക്കുന്ന വാദം. അതേ സമയം 18 വയസു പൂര്‍ത്തിയാവാതെ മീനാക്ഷി വാഹനമോടിച്ചത് നിയമലംഘനം തന്നെയാണെന്ന് വിദഗ്ദ അഭിപ്രായവും ഉയരുന്നു.
Post Your Comments