സെലിബ്രിറ്റികളെ പോലെതന്നെ ആരാധകരുള്ളവരാണ് അവരുടെ മക്കളും. അക്കൂട്ടത്തിൽ ജനപ്രിയനായകൻ ദിലീപിൻ്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുമുണ്ട്.സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു. കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷിയുടെ ഇരുപത്തിയൊന്നാം പിറന്നാൾ. മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ദിലീപിനും കാവ്യാ മാധവനുമൊപ്പം കേക്ക് മുറിക്കുന്ന മീനാക്ഷിയുടെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
Also Read:വിനോദിനി രണ്ടാമതും ചോദ്യം ചെയ്യലിന് എത്തിയില്ല, അറസ്റ്റ് ചെയ്തു ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന
മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേർ രംഗത്ത് വന്നിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയായ നടി നമിതയും താരപുത്രിക്ക് ആശംസകൾ നേർന്നിരുന്നു. നമിതയ്ക്കു പുറമേ മറ്റൊരു താരപുത്രി കൂടി മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. നടി ചിപ്പിയുടെയും സംവിധായകൻ രഞ്ജിത്തിന്റേയും മകൾ അവന്തിക രഞ്ജിത്താണ് മീനാക്ഷിയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആശംസ നേർന്നത്.
അടുത്തിടെ നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ദിലീപിനൊപ്പം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം ഡാൻസ് ചെയ്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Post Your Comments