ന്യൂഡൽഹി: എയർ വിസ്താര വിമാനത്തിലെ ജീവനക്കാരിയോട് യാത്രക്കാരന്റെ മോശം പെരുമാറ്റം.മാർച്ച് 24ന് എയർ വിസ്താരയുടെ ലക്നൗ-ഡൽഹി വിമാനത്തിലാണ് സംഭവം ഉണ്ടായത്. യാത്രയ്ക്കിടെ ജീവനക്കാരിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
also read: വിമാന ജീവനക്കാരിയോട് മോശമായി പെരുമാറിയ
മുൻപ് ഇതേ വിമാനത്തിൽവെച്ചാണ് ബോളിവുഡ് നടിയ്ക്ക് നേരെയും യാത്രക്കാരനിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായത്. സംഭവം ഏറെ ചർച്ചയായിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എയർ വിസ്താര നടിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അടുത്ത സംഭവവും ഉണ്ടായിരിക്കുന്നത്.
Post Your Comments