കൊച്ചി: മസ്‌കറ്റില്‍നിന്നു ഒരു കിലോ സ്വര്‍ണം കടത്തിയത് കുടക്കമ്പിയാക്കി. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ഒമാന്‍ എയര്‍വേസിന്റെ മസ്‌കറ്റില്‍നിന്നുള്ള വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കല്‍നിന്നും 31 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയത്.
Also Read : ഒമാനില്‍ മലയാളി പെണ്‍കുട്ടിയെ സെക്‌സ് മാഫിയ കടത്തിയത് കാറിന്റെ ഡിക്കിയിലടച്ച്.
നാലു കുടയുടെ കമ്പികള്‍ സ്വര്‍ണക്കമ്പികളാക്കിയാണു കടത്തിയത്.ടെര്‍മിനലിലെത്തിയ യാത്രക്കാരന്റെ നീക്കത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണു കുടയുടെ കമ്പികള്‍ സ്വര്‍ണമാണെന്നു കണ്ടെത്തിയത്. കസ്റ്റംസ് ഇന്റലിജന്‍സ് കമ്മിഷണര്‍ സുമിത് കുമാര്‍, അഡീഷണല്‍ കമ്മിഷണര്‍ എസ്. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
Post Your Comments