തളിപ്പറമ്പ്: കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരത്തിന് മുന്നില്‍ മുട്ടുമടക്കി സർക്കാർ. തളിപ്പറമ്പ് ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ വേണമെന്നില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ പണിയാനുള്ള സാധ്യതകള്‍ തേടണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതുകയുണ്ടായി.
Read Also: ആകാശ് ജയിലില്‍ പെണ്‍കുട്ടിക്കൊപ്പം കഴിഞ്ഞ സംഭവത്തില്‍ അന്വേഷണം
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മേല്‍പ്പാലത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. ബൈപ്പാസ് മതി മേല്‍പ്പാലം വേണ്ട എന്ന് കേന്ദ്രം തീരുമാനിച്ചാല്‍ സംസ്ഥാനം സഹകരിക്കുമെന്നായിരുന്നു കോടിയേരി വ്യക്തമാക്കിയത്. അതേസമയം വയല്‍ക്കിളി സമരസമിതി നടത്തുന്ന വയല്‍ക്കാവല്‍ സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments