KeralaLatest NewsNews

വീണ്ടും ഒരു മരണം കൂടി; സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: സൂര്യതാപമേറ്റ് വീണ്ടും ഒരു മരണംകൂടി. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59) സൂര്യാതാപമേറ്റ് മരിച്ചത്. ഉച്ചയായിട്ടും ഗോപാലനെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഗോപാലന്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. സ്ഥലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഗോപാലന്റെ ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു.

Also Read : സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു

ഉടന്‍ തന്നെ ഗോപാലനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഗോപാലന്റെ ശരിരത്തില്‍ തൊലി ഇളകി നിലയിലായിരുന്നു. സൂര്യാതപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button